Skip to main content

നാഷണല്‍ ലോക് അദാലത്ത്: 354 കേസുകള്‍ തീര്‍പ്പാക്കി

 

പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 354 കേസുകൾ തീർപ്പായി.  വിവിധ കേസുകളിലായി 5.59 കോടി രൂപ വിധിക്കുകയും ചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ അർഹരായ ഇരകൾക്ക് 4,03,68,800 രൂപ ആണ് നഷ്ടപരിഹാരമായി ലഭിച്ചത്. ദേശസാത്കൃത സ്വകാര്യ ബാങ്കുകൾ അടക്കമുള്ള വായ്പ പരാതിയിൽ 1,03,94,760 രൂപ തിരിച്ചടവായി ലഭിക്കുകയും ചെയ്തു. മജിസ്ട്രേറ്റ് കോടതികളിൽ നടന്ന സ്പെഷ്യൽ സിറ്റിങ്ങിൽ 2878 പെറ്റി കേസുകളിൽ നിന്നായി 40,90,550 രൂപ സർക്കാരിന് പിഴ ഇനത്തിൽ ലഭിച്ചു.  അദാലത്തിന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ഇ സാലിഹ്, അഡീഷണൽ ജില്ലാ ജഡ്ജി ആര്‍. വിനായക റാവു, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി/സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) ദേവിക ലാൽ എന്നിവർ നേതൃത്വം നൽകി.

date