Skip to main content
ചമ്പക്കര സ്വദേശി ശരണ്യമോഹന്റെ പരാതി മന്ത്രി റോഷി അഗസ്റ്റിൻ പരിഗണിക്കുന്നു.

ശരണ്യയുടെ വീടിന് അദാലത്തിന്റെ കരുതൽ; സംരക്ഷണഭിത്തിക്ക് 5.40 ലക്ഷം അനുവദിച്ചു

ചമ്പക്കര സ്വദേശി ശരണ്യമോഹന്റെ വീടിന് സംരക്ഷണഭിത്തിയുടെ ഉറപ്പേകി ചങ്ങനാശേരി താലൂക്ക് അദാലത്ത്. വീടിനോടു ചേർന്നുള്ള തോടിന് സംരക്ഷണഭിത്തി നിർമിക്കാൻ 5.40 ലക്ഷം അനുവദിക്കുമെന്ന ഉറപ്പാണ് മന്ത്രി റോഷി അഗസ്റ്റിൻ അദാലത്തിൽ നൽകിയത്. തോടിന്റെ സംരക്ഷണഭിത്തി തകർന്നു വീട് അപകടാവസ്ഥയിലായി ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണെന്നാണ് ചമ്പക്കര രമേശ് ഭവനിലെ ശരണ്യ മോഹൻ അദാലത്തിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ റിപ്പോർട്ട് പരിശോധിച്ച മന്ത്രി റോഷി അഗസ്റ്റിൻ വീട് അപകടാവസ്ഥയിലാണെന്നതു കണക്കിലെടുത്ത് 5.4 ലക്ഷം രൂപ അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു.
 

date