Skip to main content

പാരാമെഡിക്കൽ കോഴ്സുകൾ: ഓൺലൈൻ രജിസ്ട്രേഷനും സ്പെഷ്യൽ അലോട്ട്മെന്റും

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിലൂടെ ഡിസംബർ 18 മുതൽ 20 വൈകിട്ട് 5  മണി വരെ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി കോളേജുകളിൽ പ്രവേശനം നേടിയവർ കോളേജുകളിൽ നിന്നും ലഭിച്ച എൻഒസി (നിരാക്ഷേപപത്രം) ഓപ്ഷൻ സമർപ്പണവേളയിൽ അപ്‌ലോഡ് ചെയ്യണം.  ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് 21 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്  0471-2560363, 364.

പി.എൻ.എക്സ്. 5686/2024

date