Skip to main content

കരപ്പുറം കാര്‍ഷിക പ്രദര്‍ശനം: ഡിപിആര്‍ ക്ലിനിക്കിലേക്ക് ഡിസംബര്‍ 20 വരെ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാം

കൃഷി, അനുബന്ധമേഖലകള്‍ എന്നിവയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആശയങ്ങളുള്ളവരെ സഹായിക്കാനായി കരപ്പുറം കാര്‍ഷിക കാഴ്ച്ച പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡിപിആര്‍ ക്ലിനിക്കിലേക്ക് ഡിസംബര്‍ 20 വരെ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാം. പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഡിപിആര്‍ ക്ലിനിക്കില്‍ അതത് മേഖലയിലെ വിദഗ്ധരുമായി ബന്ധപ്പെടുന്നതിനും ബാങ്കുകളില്‍ സമര്‍പ്പിക്കുന്നതിനും വിശദമായ പദ്ധതിരേഖ സൗജന്യമായി തയ്യാറാക്കി നല്‍കും. ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട കൃഷി ഭവനുകള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, ആത്മ പ്രൊജക്ട് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാമെന്ന് ആലപ്പുഴ ആത്മ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9383471983. 
(പി.ആര്‍./എ.എല്‍.പി./2675)

date