Skip to main content

സംരംഭകര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംരംഭകര്‍ക്കായി മാസം തോറും നടത്തിവരാറുള്ള ഹെല്‍പ്പ് ഡെസ്‌ക് ഡിസംബര്‍ 21ന് ആലപ്പുഴ കൈതവന അത്തിത്തറ ക്ഷേത്രത്തിന് സമീപമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ ഓഫീസില്‍ രാവിലെ 10 മണിമുതല്‍ ഉച്ചക്ക് ഒരുമണി വരെ നടത്തും. സംരംഭകര്‍ക്ക് അക്കൗണ്ട്‌സ്, ഫിനാന്‍സ്, ഓഡിറ്റ് സംബന്ധമായ സേവനങ്ങള്‍ സൗജന്യമായി ഹെല്‍പ്പ് ഡെസ്‌ക് മുഖേന ലഭിക്കും. ഫോണ്‍: 0477-2241272.
(പി.ആര്‍./എ.എല്‍.പി./2678)

date