Skip to main content

എന്റോള്‍ഡ് ഏജന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയിലൂടെ യുഎസ് സര്‍ക്കാരിന്റെ ഫെഡറല്‍ ടാക്സ് ഏജന്‍സിയായ ഇന്റേണല്‍ റവന്യൂ സര്‍വ്വീസില്‍ (ഐആര്‍എസ്) നികുതിദാതാക്കളെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടുന്ന എന്റോള്‍ഡ് ഏജന്റ്(ഇഎ ) കോഴ്സിലേക് അപേക്ഷ ക്ഷണിച്ചു. യുഎസ് പൗരന്മാരുടെ നികുതി റിട്ടേണ്‍ തയ്യാറാക്കുക, ക്ലയന്റുകള്‍ക്ക് വേണ്ടി വാദിക്കുക, സങ്കീര്‍ണമായ നികുതി വിഷയങ്ങളില്‍ ഉപദേശം നല്‍കുക എന്നിവയില്‍ പ്രാവീണ്യം നേടാന്‍ ഈ കോഴ്‌സിലൂടെ സാധിക്കുമെന്ന് അസാപ് ആലപ്പുഴ പ്രോഗ്രാം മാനേജര്‍ പറഞ്ഞു. ബി.കോം/എം.കോം/എംബിഎ ഫിനാന്‍സ് ബിരുദം ഉള്ളവര്‍ക്കോ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കോ അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. ഫോണ്‍: 9495999680/ 9495999782.
(പി.ആര്‍./എ.എല്‍.പി./2682)

date