Skip to main content

മാസ് ഡോഗ് വാക്സിനേഷ൯ ഇന്ന് (ഡിസംബ൪ 18)

എറണാകുളം ജില്ലാ മാസ് ഡോഗ് വാക്സിനേഷ൯ മൂന്നാം ഘട്ടം ബോധവത്കരണ ക്ലാസ് ജില്ലാതല ഡിസംബ൪ 18 ബുധനാഴ്ച ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ ഉദ്ഘാടനം ചെയ്യും. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോസ് അധ്യക്ഷത വഹിക്കും. മുവാറ്റുപുഴ നഗരസഭ ചെയ൪മാ൯ പി.പി. എൽദോസ് പേവിഷബാധ ബോധവത്കരണ പ്രചാരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്യും. മിഷ൯ റാബീസ് എജ്യുക്കേഷ൯ ഓഫീസ൪ രഞ്ജിത്ത് കെ ജോയ് ക്ലാസ് നയിക്കും. നി൪മല കോളേജ് പ്രി൯സിപ്പൽ ഫാ. ഡോ. ജസ്റ്റി൯ കെ കുര്യാക്കോസ്, എ൯ എസ് എസ് കോ-ഓഡിനേറ്റ൪ ഡോ. സംഗീത നായ൪, ജില്ലാ മൃഗസംരക്ഷണ ഓഫീസ൪ ഡോ. ജി. സജികുമാ൪ എന്നിവ൪ പങ്കെടുക്കും.

date