Skip to main content

അഡ്വ.പി.പ്രേംനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും ഇപ്പോള്‍ അഭിഭാഷകനുമായ അഡ്വ.പി. പ്രേംനാഥിനെ സ്‌പെഷ്യല്‍ പ്രോസീ ക്യൂട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.  യുവതിയെ അയല്‍വാസി ബലാത്സംഘം ചെയ്തത് സംബന്ധിച്ച് പാലക്കാട് ജില്ലാ കോടതി മുമ്പാകെയുള്ള കേസിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചത്. കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ കൂടെയാണ് അഡ്വ. പി.പ്രേംനാഥ്.

date