Skip to main content
hostel

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ സ്പോർട്സ് മെഡിസിൻ സെന്റർ ഉടൻ പ്രവർത്തനക്ഷമമാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ സ്പോർട്സ് മെഡിസിൻ സെന്റർ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്‌കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്പോർട്സ് സ്‌കൂളിൽ നിലവിൽ ഉപയോഗിക്കുന്ന കോർട്ടുകളിൽ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തും. അത്‌ലറ്റിക്സ്, ഫുട്ബോൾ എന്നിവയ്ക്ക് ആവശ്യമായ പരിശീലന സൗകര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കും. ഹോസ്റ്റലിൽ മാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ സൗകര്യമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. വിദ്യാർഥികളുടെ കളിയും പഠനവും മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിന്റെയും ഹോസ്റ്റലിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ്, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ ജ്യോതി, പ്രിൻസിപ്പൽ കെ.എം റിന്ദു, എസ് കെ എഫ് ചീഫ് എൻജിനീയർ പി.കെ അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സി രഞ്ജിത്ത്, പിടിഎ പ്രസിഡന്റ് ബി ലതേഷ്, മദർ പിടിഎ പ്രസിഡന്റ് കെ. റസിയ, മറ്റ് രക്ഷകർത്താക്കൾ, പരിശീലകർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date