Skip to main content
cheru

ചെറുവാഞ്ചേരിയില്‍ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു

 

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തും പാട്യം ഗ്രാമ പഞ്ചായത്തും ജനകീയ സഹകരണത്തോടെ ചെറുവാഞ്ചേരിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. സംസ്ഥാനത്ത് പഞ്ചായത്തുകൾ തോറും 124 കളിക്കളങ്ങൾ നിർമിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 64 എണ്ണം പൂർത്തിയായതായും 70 ഓളം ചെറുതും വലുതുമായ സ്റ്റേഡിയങ്ങൾ നിർമാണത്തിലാണെന്നും മന്ത്രി പറഞ്ഞു.

കായിക ഉച്ചകോടിയിൽ 5400 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിന് നേടാനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ മാത്രം 1400 കോടി നിക്ഷേപിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

 

ചെറുവാഞ്ചേരി വില്ലേജ് ഓഫീസിന് സമീപം മൂന്ന് ഏക്കര്‍ സ്ഥലമാണ് സ്റ്റേഡിയത്തിനായി വിലയ്ക്ക് വാങ്ങിയത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപയും പാട്യം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപയും സ്ഥലം ഏറ്റെടുക്കുന്നതിന് ലഭ്യമാക്കി. ജനകീയ പങ്കാളിത്തത്തോടെ 55 ലക്ഷം രൂപയും സമാഹരിച്ചു. സ്റ്റേഡിയം നിര്‍മിക്കുന്നതിന് കെ.പി.മോഹനൻ എംഎൽഎ ഇടപെട്ട് കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നിവക്കാവശ്യമായ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് നിര്‍മിക്കുക. 

 

കെ.പി. മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി കെ.അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പി ശോഭ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് എ അശോകന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്‍ ഷീല, വൈസ് പ്രസിഡന്റ് പി ഷൈറീന, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി. ബാലന്‍, കെ ലത, സക്കീന തെക്കയില്‍, ജനപ്രതിനിധികളായ ഉഷരയരോത്ത്, ടി ദാമോദരന്‍, മുഹമ്മദ് ഫായിസ് അരുള്‍, പി റോജ, ഒ ഗംഗാധരന്‍, പി വി സുരേന്ദ്രന്‍, പി കെ അലി, എന്‍ റീന, കെ കെ സമീര്‍, സി പി രജിത, ഹൈമജ കോട്ടായി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ്, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ കെ ലീല, എ പ്രദീപന്‍, എൻ. ധനഞ്ജയൻ, ടി വി കെ ഇബ്രാഹിം, മനോജ് പൊയിലൂര്‍, രാജു എക്കാല്‍, കെ ഭരതന്‍, കാരായി രാഘവന്‍, കെ കെ പവിത്രന്‍, സന്തോഷ് ഇല്ലോളില്‍, ടി ദാമു എന്നിവർ സംസാരിച്ചു.

date