Skip to main content

കരുതലും കൈത്താങ്ങും അദാലത്ത് - ഇരിങ്ങാലക്കുടയിൽ15 പട്ടയങ്ങൾ വിതരണം ചെയ്തു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതിപരിഹാര അദാലത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് അദാലത്തിൽ 15 പട്ടയങ്ങൾ കൈമാറി.  മുകുന്ദപുരം കൊടുങ്ങല്ലൂർ താലൂക്കുകളിലെ നെല്ലായി, ഇരിങ്ങാലക്കുട, നെന്മണിക്കര, തൊട്ടിപ്പാൾ, എടത്തിരുത്തി, പടിയൂർ, കടുപ്പശ്ശേരി ഗ്രമപഞ്ചായത്തുകളിലായാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.

കണയത്ത് മിന്നു, മേപ്പുറത്ത് മാധവി കൊച്ചമണി അമ്മ, കണയത്ത് ഉഷ, പരമേശ്വര സദനത്തിൽ ചിത്രലേഖ, പുല്ലോക്കാരൻ അനീഷ് ജോർജ്, വേലപറമ്പിൽ ഗീത, ചേരാക്കൽ മോഹനൻ, പുല്ലാട്ട് സൂരജ്, സുജിത്, സുധ, സുജ, ചിറപറമ്പത്ത് ലീല, എരുമത്തുരുത്തി വീട്ടിൽ ശങ്കരനാരായണൻ, പനങ്കൂടൻ വിൻസെൻ്റ് തോമസ്, പുല്ലോക്കാരൻ ജോൺ ജോർജ്, അരിക്കാട്ട് അമ്മിണി, മാളിയേക്കൽ പറമ്പിൽ കല്ല്യാണി, പുഷ്പോത്ത് വേലായുധന്റെ മക്കളായ ഗീത, രമേഷ്, മാളിയേക്കൽ ആഷ ജോർജ്, പുല്ലോക്കാരൻ ജോർജ് എന്നിവർ പട്ടയം മന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി. ദേവസ്വം പട്ടയങ്ങളാണ് അദാലത്തിൽ വിതരണം ചെയ്തത്.

date