Post Category
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ആറുവയസുകാരന് കരുതലും കൈതാങ്ങും അദാലത്തിൽ വീൽചെയർ കൈമാറി
ലൈഫിൽ വീട് നൽകാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി രാജൻ നിർദേശിച്ചു
കാഴ്ച പരിമതിയും മറ്റ് ശാരീരിക മാനസിക വെല്ലുവിളികളും നേരിടുന്ന ആറുവയസുകാരൻ മരോട്ടിച്ചാൽ ബിനുവിന്റെ മകൻ അമ്പാടിക്ക് തൃശ്ശൂർ ടൗഹാളിലെ കരുതലും കൈതാങ്ങും പരാതി പരാഹാര അദാലത്തിൽ വീൽ ചെയർ നൽകി.
തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ഇടപെടലിലൂടെ ലയൺസ് ക്ലബാണ് വീൽചെയർ നൽകിയത്. റവന്യൂ മന്ത്രി കെ രാജൻ അദാലത്ത് വേദിയിൽ വീൽചെയർ അമ്പാടിക്ക് കൈമാറി. അമ്പാടിയുടെ അമ്മ തനിക്ക് ഇഷ്ടദാനം ലഭിച്ച ഭൂമിയിൽ വീടുവക്കാനുള്ള സഹായം മന്ത്രിയോട് അഭ്യർത്ഥിച്ചു. പരാതി കേട്ട മന്ത്രി അമ്പാടിക്കു വീടു വച്ചു നൽകാനാവശ്യമായ നടപടികളെടുക്കാൻ തൃശ്ശൂർ തഹദിർദാർക്ക് നിർദ്ദേശം നൽകി.
date
- Log in to post comments