Skip to main content

വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം നടത്തി

നീലേശ്വരം നഗരസഭയുടെ 2025-26 വാര്‍ഷിക രുപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗവും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി. യോഗം നഗര സഭാചെയര്‍പേഴ്സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.ഗൗരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.ഭാര്‍ഗ്ഗവി, ഷംസുദ്ദീന്‍ അറിഞ്ചിറ കൗണ്‍സിലര്‍ വിനു നിലാവ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ മനോജ് കുമാര്‍  സ്വാഗതവും പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ നന്ദിയും പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിക്ക് ശേഷം വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗവും കരട് നിര്‍ദ്ദേശങ്ങളുടെ അവതരണവും നടന്നു. കുടുംബശ്രീ നീലേശ്വരം നഗരസഭാ  സിഡിഎസ് തയ്യാറാക്കിയ യു.പി.ആര്‍.പി പദ്ധതി നിര്‍ദ്ദേശങ്ങള്‍ നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗത്തില്‍ നഗരസഭ ചെയര്പേഴ്സണ്‍ ടി.വി ശാന്തയ്ക്ക് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എന്‍ സന്ധ്യ കൈമാറി.
 

date