ഭിന്നശേഷി അവകാശ നിയമം 2016 ബോധവൽക്കരണ സെമിനാറും, അദാലത്തും നടന്നു
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി അവകാശ നിയമം 2016 ബോധവൽക്കരണ സെമിനാറും, അദാലത്തും നടത്തും.ഇടുക്കി ചെറുതോണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം നിമ്മി ജയൻ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണർ പി ടി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഫിനാൻസ് ഓഫീസർ ബി സന്തോഷ് കുമാർ, ഡെപ്യൂട്ടി സെക്രട്ടറി ആർ രാജീവ് , ആർ വിഷ്ണു, എം ജി രതീഷ് കുമാർ എന്നിവർ സംസാരിച്ചു. സദസ്സിൽ കേൾവി പ്രശ്നമുള്ളവർ ഏറെയുള്ളതിനാൽ ആംഗ്യ ഭാഷാ വിദഗ്ധൻ്റെ സഹായത്തോടെയാരുന്നു സെമിനാർ തുടർന്നത്. ശേഷം നടന്ന അദാലത്തിൽ പരാതികൾ സ്വീകരിച്ചു. പരാതി കൾ പരിശോധിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്ന് കമ്മീഷണർ അറിയിച്ചു. ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് കുമിളി , അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലും സെമിനാറും അദാലത്തും നടത്തുമെന്ന് കമ്മീഷണർ പി ടി ബാബുരാജ് പറഞ്ഞു.
ഫോട്ടോ :
ഭിന്നശേഷി അവകാശബോധവൽക്കരണ സെമിനാർ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ഉദ്ഘാടനം ചെയ്യുന്നു
Video link :https://we.tl/t-rpfnMHCiJo
- Log in to post comments