Post Category
ഗവേഷണ ധാരണാപത്രം ഒപ്പ് വച്ചു
ഇടുക്കി ഗവണ്മെന്റ് എൻജിനീയറിങ് കോളേജും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി ഡിപ്പാര്‍ട്‌മെന്റും തമ്മില്‍ ഗവേഷണ ധാരണ പത്രം ഒപ്പു വച്ചു. കാലഘട്ടത്തിനു അനുയോജ്യമായ സസ്യ ശാസ്ത്രരംഗത്തു മുന്നേറ്റം സാധ്യമാകുന്ന ഗവേഷണ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക, അവയ്ക്കു സാധ്യമായ സാങ്കേതിക മികവ് നല്കുക എന്നതാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടന്ന ചടങ്ങില്‍ കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ . സിന്ധു ജോണ്‍സ് , ഇടുക്കി ഗവണ്മെന്റ് എന്‍ജിന്റിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബൈജു ശശിധരന്‍ , ഡോ. സന്തോഷ് കുമാര്‍ എസ്, ഡോ. രാജീവ് രാജന്‍, ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ഡോ. ബിനോയ് ടി തോമസ്, അദ്ധ്യാപകരായ ഡോ ദീപ്തി എ.എസ് , ഡോ ഗോകുല്‍ ജി നായര്‍, ഡോ നിഷ ജോസഫ്, ഹിമ കെ.എസ് , ഡോ തോമസ് വിപി, ഗൗരി എ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments