Skip to main content

ഐഎച്ച്ആർഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി വിവിധ കേന്ദ്രങ്ങളിൽ 2025 ജനുവരിയിൽ ആരംഭിക്കുന്ന വിവിധ പിജി ഡിേേപ്ലാമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ സെക്യൂരിറ്റി, യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എംടെക്, ബിടെക്, എംസിഎ, ബിഎസ്സി/എംഎസ്സി കമ്പ്യൂട്ടർ സയൻസ്/ ബിസിഎ. പിജിഡിസിഎ, യോഗ്യത ബിരുദം. ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, യോഗ്യത എസ്.എസ്.എൽ.സി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, യോഗ്യത: പ്ലസ് ടു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, യോഗ്യത: എസ്എസ്എൽസി.
കോഴ്സുകളിൽ ചേരുന്ന എസ്സി/ എസ്ടി, മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.
അപേക്ഷകർ https://www.ihrdadmissions.org/ എന്ന വെബ് സൈററ് മുഖേന അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം ഓൺലൈനായി രജിസ്ട്രേഷൻ ഫീസും (150 രൂപ, എസ്എസി/എസ് ടി 100 രൂപ ) അടയ്ക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ രജിസ്ട്രേഷൻ ഫീസിന്റെ ഡിഡിയും അനുബന്ധങ്ങളും സഹിതം നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷ ഡിസംബർ 31 നു വൈകീട്ട് നാല്  മണിക്കു മുമ്പായി സമർപ്പിക്കണം.

date