Skip to main content

നിധി ആപ്‌കെ നികട് 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി നിധി ആപ്‌കെ നികട് ജില്ല വ്യാപന പദ്ധതി ഡിസംബർ 27 രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ ബർണശ്ശേരി സെന്റ്‌മൈക്കിൾസ് സ്‌കൂൾ, കാസർകോട് നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്‌കൂൾ എന്നിവിടങ്ങളിൽ നടത്തും. ഇപിഎഫ് / ഇഎസ്‌ഐ അംഗങ്ങൾ, തൊഴിലുടമകൾ, ഇപിഎസ് പെൻഷണർമാർ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർക്ക് വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനും വേണ്ടിയുള്ള വേദിയായാണിത്. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.

date