Skip to main content

വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 23 ന്

കേന്ദ്ര സര്‍ക്കാരിന്റെ എല്‍എച്ച് ആന്റ്  ഡിസിപി പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് (മുതുകുളം ബ്ലോക്ക്) വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ഇതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 23 ന് രാവിലെ 11 മണി മുതല്‍ 12 വരെ നടക്കും. യോഗ്യത ബിവിഎസ് സി ആന്റ് എഎച്ച്, സംസ്ഥാന സര്‍ക്കാരിന്റെ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252431.

date