Post Category
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പവര്‍ ലോണ്ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പവര്‍ ലോണ്ട്രി ഓപ്പറേറ്റര്‍ കം ധോബി തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 20 ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. എസ്എസ്എല്‍സി, ഐറ്റിസി (ഇലക്ട്രീഷ്യന്), രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം 10.30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, മറ്റ് അനുബന്ധ രേഖകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനറല്‍ ആശുപത്രി ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0477-2253324.
പി.ആര്./എ.എല്‍.പി./2699)
date
- Log in to post comments