Skip to main content

ഇന്റേൺഷിപ്പ് : അപേക്ഷ ക്ഷണിച്ചു

കേരള നോളജ് എക്കണോമി മിഷൻ 4000-ലധികം സർക്കാർസ്വകാര്യ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ്‌ സിസ്റ്റം (DWMS) വഴി അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലെ നൂറോളം സ്വകാര്യ സ്ഥാപനങ്ങളിലും  സർക്കാർ സ്ഥാപനങ്ങളായ കെമിക്കൽ എക്സാമിനർ ലബോറട്ടറിയും, KIED, KCAV എന്നീ സ്ഥാപനങ്ങളിലുമാണ് ഒഴിവുകൾ.   ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു സൗജന്യമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്www.knowledgemission.kerala.gov.inഇ-മെയിൽ : seed@kdisc.kerala.gov.in.

പി.എൻ.എക്സ്. 5732/2024

date