Skip to main content

തരം മാറ്റം അപേക്ഷ: അന്വേഷണങ്ങൾ തിങ്കളാഴ്ച മാത്രം*

 

തരംമാറ്റ അപേക്ഷ കളിന്മേലുള്ള നടപടികളുടെ 

പുരോഗതി അറിയാനും അപേക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായും പൊതുജനങ്ങൾ ഇനി മുതൽ 

കളക്ടറേറ്റിൽ തിങ്കളാഴ്ച ദിവസങ്ങളിൽ മാത്രം എത്തിയാൽ മതിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറേറ്റിലെ സെക്ഷൻ ക്ലർക്കുമാരെയും ജൂനിയർ സൂപ്രണ്ടുമാരെയും കാണുവാൻ തിങ്കളാഴ്ചകളിൽ മാത്രമായിരിക്കും അവസരം.

 

തരം മാറ്റം അപേക്ഷകളുമായി ബന്ധപ്പെട്ട് ധാരാളമായി ജനങ്ങൾ ദിവസവും എത്തുന്നതിനാൽ ഫയലിൽ മേൽ നടപടികൾ സ്വീകരിക്കുവാൻ താമസം നേരിടുകയാണ്. ഇതേ തുടർന്നാണ് ആഴ്ചയിൽ ഒരു ദിവസമായി അന്വേഷണങ്ങൾ ക്രമീകരിക്കുന്നതെന്നും 

ജില്ലാ കളക്ടർ അറിയിച്ചു.

date