Post Category
കിറ്റ്സിന്റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ IATA യുടെ ഡിപ്ലോമ കോഴ്സുകളായ IATA Foundation in Travel and Tourism with Galileo and Amedeus, Airport Operations Fundamentals ന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471 2329468, 2339178, 2329539, 9446329897.
പി.എൻ.എക്സ്. 5907/2024
date
- Log in to post comments