Skip to main content

അപേക്ഷ ക്ഷണിച്ചു

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ കീഴിൽ ഒഴിവുള്ള ഫാം ടെക്നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ/ സബ് ഇൻസ്പെക്ടർ തസ്തികയിൽ ദിവസവേതനത്തിൽ ജോലിചെയ്യാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 1,205 രൂപയാണ് ദിവസവേതനം. ബി.എഫ്.എസ്.സി അല്ലെങ്കിൽ അക്വാകൾച്ചറിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്), ടി.സി 29/3126, റീജ, മിൻചിൻ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ ജനുവരി 10നകം തപാൽ മുഖേന അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്സ്. 5909/2024

date