Skip to main content

സ്‌കൂൾ കലോത്സവത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ

63-ാമത് സ്‌കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചത്. കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ അറിയിച്ചു. തൊഴിലാളി സംഘടനാ പ്രവർത്തകരെ ആദ്യമായി കലോത്സവത്തിന്റെ സംഘാടനത്തിൽ ഭാഗഭാക്കാക്കിയതിനുള്ള നന്ദി എല്ലാ സംഘടനകളും പ്രകടിപ്പിച്ചു. വിവിധ യുവജന സംഘടനകളും യോഗത്തിൽ പങ്കെടുത്തു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, കെ.ടി.യു.സി (ബി), പി.എസ്.യു, എച്ച്.എം.എസ്, എൻ.വൈ.സി (എസ്), സേവ യൂണിയൻ, എസ്.ടി.യു, എച്ച്.എം.കെ.പി., ഡി.വൈ.എഫ്.ഐ, കെ.എസ്.യു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, അഡിഷണൽ ഡയറക്ടർ ഷിബു ആർ.എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 24/2025

date