Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ കാർപ്പെന്ററി/ വുഡ് വർക്സ് ട്രേഡിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വുഡ് വർക്സ്/ കാർപ്പെന്ററിയിൽ ഐ.ടി.ഐ ആണ് യോഗ്യത. 2-3 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. തിരുവനന്തപുരം ജില്ലിയിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജനുവരി 6ന് മുമ്പ് ബയോഡാറ്റ സഹിതം നേരിട്ടോ 9447310087 എന്ന നമ്പറിലോ ബന്ധപ്പെടുക.

        പി.എൻ.എക്സ്. 26/2025

date