Skip to main content

രണ്ട് സ്‌കൂളുകൾക്ക് വിലക്ക്

കേരള സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ജില്ലയിലെ തിരുനാവായ എൻ.എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ  എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെയാണ് വിലക്കിയത്. അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്.

2024 നവംബർ 04 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച  സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റി നിർദേശപ്രകാരമാണ് നടപടി.

        പി.എൻ.എക്സ്. 31/2025

date