Post Category
സ്കൂൾ കലോത്സവം: പന്തൽ കൈമാറി
63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിന്റെ നിർമാണം പൂർത്തിയാക്കി സംഘാടക സമിതിക്ക് കൈമാറി. മന്ത്രി വി ശിവൻകുട്ടിയാണ് ചടങ്ങിന് നേതൃത്വം നൽകിയത്. കലോത്സവത്തിന്റെ ഭാഗമായുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, പി.സി വിഷ്ണുനാഥ് എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 34/2025
date
- Log in to post comments