Skip to main content

ജില്ലാ കേരളോത്സവം ജനുവരി 05, 11, 12 തീയതികളിൽ 

 

 

 ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന  ജില്ലാ കേരളോത്സവം ജനുവരി 05, 11, 12 തീയതികളിൽ ചെറുതോണിയിൽ വിവിധ വേദികളിലായി നടത്തും. 

അത് ലറ്റിക്സ് മത്സരങ്ങൾ ജനുവരി 5 ന് രാവിലെ 9 മണി മുതൽ കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ടിലും കലാമത്സരങ്ങൾ ജനുവരി11 ന് രാവിലെ 9 മണി മുതൽ ചെറുതോണി ടൗൺഹാൾ, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ്, പോലീസ് സൊസൈറ്റി ഹാൾ എന്നിവിടങ്ങളിലും നടത്തും. 

ജനുവരി 11 ന് രാവിലെ 9 മണി മുതൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ മത്സരങ്ങൾ വാഴത്തോപ്പ് ഗിരിജ്യോതി സ്കൂൾ ഗ്രൗണ്ടിലും ക്രിക്കറ്റ് ഇടുക്കി ഐ.ഡി.എ സ്റ്റേഡിയത്തിലും വോളീബോൾ വാഴത്തോപ്പ് പള്ളിത്താഴെ വോളീബോൾ കോർട്ടിലും, ഷട്ടിൽ ബാഡ്മിൻ്റൺ എസ്‌.ജെ ഇൻഡോർ കോർട്ടിലും ചെസ് മത്സരം ചെറുതോണി ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിലും നടത്തും. നീന്തൽ മത്സരം അന്ന് രാവിലെ 10 മണി മുതൽ വണ്ടമറ്റം അക്വാട്ടിക് സ്റ്റേഡിയത്തിലും ആർച്ചറി മത്സരങ്ങൾ നെടുങ്കണ്ടം സ്പോർട്‌സ് അക്കാദമിയിലും  നടത്തും.  

 

ജനുവരി12ന് ചെറുതോണി ടൗൺ ഹാളിൽ കബഡി മത്സരം രാവിലെ 10 മണി മുതലും കളരിപ്പയറ്റ് ഉച്ചക്ക് 2 മണി മുതലും നടക്കും അന്ന് തന്നെ പഞ്ചഗുസ്‌തി മത്സരം ഉച്ചക്ക് 2 മണിക്കും വടംവലി വൈകീട്ട് 3 നും ചെറുതോണി ബസ് സ്റ്റാൻഡ് മൈതാനത്ത് വെച്ച് നടത്തും.

 

 

 

date