Skip to main content

കേരള സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയിലെ 798 കുട്ടികള്‍ മാറ്റുരയ്ക്കും

 

ജനുവരി നാല് മുതല്‍ എട്ട് വരെ  തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 798 കുട്ടികള്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. ജില്ലാതലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. രണ്ടാം സ്ഥാനം നേടിയ കുട്ടികളില്‍ നിന്നും ലഭിച്ച അപ്പീലുകള്‍ പരിഗണിച്ച് 19 പേര്‍ക്കുകൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നാദസ്വരം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കുള്ള വിചിത്ര വീണ എന്നിവ  ഒഴികെ മറ്റെല്ലാ ഇനങ്ങളിലും ഇത്തവണ ജില്ലയിലെ കുട്ടികള്‍ മത്സരിക്കും.

date