Skip to main content

സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

പാലക്കാട് ജില്ലയിലെ പ്രൈമറി വിഭാഗം ഭാഷാ അധ്യാപകരെ ഹൈസ്‌കൂള്‍ അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കുന്നതിനും, പാര്‍ട്ട് ടൈം അധ്യാപകരെ ഫുള്‍ടൈം അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കുന്നതിനുമായി തയ്യാറാക്കിയ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദ വിവരങ്ങളും പാലക്കാട് വിദ്യഭ്യാസ ഉപ ഡയറക്ടറുടെ www.ddepalakkad.wordpress.com എന്ന വെബ് സൈറ്റില്‍ ലഭിക്കും. ലിസ്റ്റിന്മേല്‍ പരാതി ഉള്ളവരും  പുതുതായി പേര് ഉള്‍പ്പെടുത്തേണ്ടവരും ജനുവരി 10നകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടു കൂടി നേരിട്ട് സമര്‍പ്പിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date