ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്സ് സെക്ഷന്‍ (രണ്ട്) പരിധിയിലുള്ള പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയില്‍ കി.മീ. 5/600 ല്‍ നില്ക്കുന്ന ഗുല്‍മോഹര്‍ മരം മുറിച്ചുമാറ്റുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പുരിപ്പിച്ച ക്വട്ടേഷനുകള്‍ 'പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയില്‍ കി.മി 5/600 ല്‍ നില്ക്കുന്ന ഗുല്‍മോഹര്‍ മരം മുറിച്ചു മാറ്റുന്നതിനുള്ള അവകാശം' എന്ന് രേഖപ്പെടുത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്സ് സെക്ഷന്‍ നം. 2 കാര്യാലയം, സിവില്‍ സ്റ്റേഷന്, പാലക്കാട് പിന് 678001 എന്ന മേല്‍ വിലാസത്തില്‍ ജനുവരി മൂന്നിന് വൈകിട്ട് നാലിനകം തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം. 500 രൂപയുടെ ഡി.ഡി. നിരതദ്രവ്യമായി അടക്കണം. ജനുവരി നാലിന് രാവിലെ 11 മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
- Log in to post comments