Post Category
നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് ആശ്വാസമായി വനിതാ കമ്മീഷന്
കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് വനിതാ കമ്മീഷനംഗം അഡ്വ. പി. കുഞ്ഞായിഷ. മാതാപിതാക്കളുമായും ആശുപത്രി അധികൃതരുമായും അവർ സംസാരിച്ചു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ ഏറെ നാളത്തെ ചികിത്സ വേണ്ടിവരും. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കമ്മീഷന് അംഗം ഉറപ്പ് നല്കി. സംഭവം അറിഞ്ഞയുടന്‍തന്നെ വനിതാ കമ്മീഷന് ഇടപെടുകയും സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. മന്‍സൂര്‍ ഹോസ്പിറ്റല്‍ നേഴ്സിങ് ഹോസ്റ്റല്‍ അഡ്വ. പി. കുഞ്ഞായിഷ നേരിട്ട് സന്ദര്‍ശിക്കുകയും സഹപാഠികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും ചെയ്തിരുന്നു.
ഫോട്ടോ:
date
- Log in to post comments