Post Category
ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി മൂന്നിന് കോഴിക്കോട്, മീഞ്ചന്ത, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 ന്
യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്യും. കമ്മീഷൻ അംഗം പി. സി ഷൈജു അധ്യക്ഷത വഹിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത മത്സരാർഥികൾ രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്.
വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
.
date
- Log in to post comments