Skip to main content

ഡിസ്ട്രിക്റ്റ് കളക്ടേഴ്‌സ് ട്രോഫി ജനുവരി 14ന്

## രജിസ്ട്രേഷൻ ആരംഭിച്ചു##

ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം  സംഘടിപ്പിക്കുന്ന  IQA ക്വിസ്സിംഗ് ചാമ്പ്യൻഷിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

ജനുവരി 14ന് രാവിലെ 9.30ന് ലൊയോള സ്‌കൂളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ  ജില്ലയിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. www.iqa.asia എന്ന പോർട്ടലിലൂടെ IQA ഏഷ്യ യിൽ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മത്സരിക്കാം. ഒരു സ്കൂളിൽ നിന്നും പരമാവധി 5 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനുള്ള ഡിസ്ട്രിക്ട് കളക്റ്റേഴ്‌സ് ട്രോഫി ജില്ലാ കളക്ടർ സമ്മാനിക്കും.

കളക്ടർ മുഖ്യ രക്ഷാധികാരിയായി ഐ ക്യു എ തിരുവനന്തപുരം ജില്ലാ ചാപ്റ്ററും ജില്ലാ ചാംപ്യൻഷിപ് സംഘാടക സമിതിയും രൂപീകരിച്ചു.  ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തല ഫൈനലിലേക്ക് യോഗ്യത നേടും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 79076 35399, iqakeralsqc@gmail.com

date