Skip to main content

സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി വിഷയങ്ങളില്‍ ബി.ടെക്, എം.സി.എ അല്ലെങ്കില്‍ എം.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 35 വയസ്സ്. താത്പര്യമുള്ളവര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സര്‍ഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം ജനുവരി 8ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471- 2314238, 0471- 2314232

date