Skip to main content

ലീപ്-2025 പ്രകാശനം ചെയ്തു

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡയറ്റ് ആലപ്പുഴയുമായി ചേർന്ന് തയ്യാറാക്കിയ പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് വേണ്ടിയുള്ള പഠനസാമഗ്രി ലീപ്-2025  പ്രകാശനം ചെയ്തു. പത്താം ക്ലാസിലെ പൊതുപരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും സി പ്ലസ് ഗ്രേഡിന് മുകളിൽ എത്തിക്കുവാൻ വേണ്ടിയുള്ള പഠനപിന്തുണ സാമഗ്രിയാണ് ലീപ് -2025. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ആലപ്പുഴ 
വിദ്യാഭ്യാസ ജില്ലാ ഓഫീസർ പവിഴകുമാരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. 
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു, മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ടി എസ് ഷേർളി, അധ്യാപകരായ കെ ജെ സ്റ്റാലിൻ, പ്രശാന്ത് നമ്പൂതിരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ദേവദാസ് എന്നിവർ സംബന്ധിച്ചു.
(ചിത്രമുണ്ട്)
(പി.ആര്‍/എ.എല്‍.പി/29)

date