റിസർവ്വേയിൽ പുറമ്പോക്കിൽ ഉൾപ്പെട്ട ഭൂമി; തൽസ്ഥിതി നിലനിർത്താൻ ഉത്തരവായി
പാരമ്പര്യമായി 70 വർഷക്കാലം കൈവശം ഉണ്ടായിരുന്ന ഭൂമി റീ സർവ്വേയിൽ പുറമ്പോക്കിൽ ഉൾപ്പെട്ട സാഹചര്യം പുനപരിശോധിക്കാനും നിലവിലെ സ്റ്റാറ്റസ്കോ നിലനിർത്തി കരം സ്വീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും മന്ത്രി സജി ചെറിയാൻ അദാലത്തിൽ ഉത്തരവായി.
കൊക്കോതമംഗലം വില്ലേജിൽ കുന്നുമ്മേൽ തറയിൽ മാന്മഥൻ സമർപ്പിച്ച അപേക്ഷയിൽ ആണ് തീരുമാനം. റീ സർവ്വേ പ്രകാരം വസ്തു പുറമ്പോക്കിൽ വന്നത് എങ്ങനെ എന്ന് പരിശോധിക്കും.ഈ സാഹചര്യത്തിൽ വസ്തു ഉടമയ്ക്ക് പുതിയ വീട് നിർമ്മാണം സാമ്പത്തികപരമായി സാധ്യമല്ലാത്ത പശ്ചാത്തലമാണ്. നിലവിൽ കരം അടച്ചു പോന്നിരുന്ന സർവ്വേ നമ്പറിൽ തന്നെ കരം ഒടുക്കുവാൻ വേണ്ടനടപടികൾ സ്വീകരിക്കും .ദീർഘാകാലമായി കൈവശം ഉണ്ടായിരുന്ന ഭൂമിയിമേൽ ഉടമസ്ഥന് നിയമപരമായുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കപെടുന്നു എന്ന് ഉറപ്പാക്കും. റീ സർവ്വേ നടപടികൾ കൂടുതൽകാര്യക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു .
- Log in to post comments