സ്വപ്നം കണ്ടുവെച്ച വീടിന് നമ്പറിട്ട് നൽകി അദാലത്ത് വേദി*
കൈയ്യിലുള്ള സമ്പാദ്യങ്ങൾക്കൊപ്പം സ്വപ്നങ്ങളും ചേർത്ത് വെച്ചു പണിത വീടിന് കെട്ടിട നമ്പർ അനുവദിച്ച് നൽകണമെന്ന ആവശ്യവുമായാണ് ചെറുകടപ്പുറം സ്വദേശിയായ കെ പി മനു അഭാലത്തിലെത്തിയത്.
വീടുപണി കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു. വീടുകൾക്കു മേൽക്കുര പണിയുന്ന തൊഴിലാളിയാണ് മനു.
ഭാര്യ വി എ ദിവ്യയുടെ പേരിലാണു വീട് പണിതതത്.
പുത്തൻവേലിക്കര വില്ലേജിൽ കുന്നുകര ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലത്ത് വീട് പണിയുന്നതിനു പഞ്ചായത്ത് നിരാക്ഷേപ സാക്ഷ്യപത്രം നൽകി (എൻ ഒ സി). തുടർന്നു വീട് പണിയുന്നതിന് പെർമിറ്റ് ലഭിക്കാൻ അപേക്ഷ നൽകുന്നതിനെ പറ്റി ചോദിച്ചപ്പോൾ 1000 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് പെർമിറ്റ് ആവശ്യമില്ല എന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് വീട് പണി പൂർത്തിയായപ്പോൾ നിലവിലുള്ള സ്ഥലo തിരദേശ പരിപാലന മേഖലയിൽ (CRZ) ഉൾപ്പെട്ടതാണെന്നും പഞ്ചായത്തിൻ്റെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും കാണിച്ച് വീട്ട് നമ്പർ അനുവദിക്കാൻ നിർവാഹമില്ല എന്നറിയിച്ചു.
വീട് നമ്പർ ലഭിക്കാൻ പല രീതിയിൽ ശ്രമിച്ചെങ്കിലും പലവിധ സാങ്കേതിക പ്രശ്നങ്ങളിലും കുടുങ്ങി. പിന്നീടാണ് അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്.
അദാലത്തിൽ അപേക്ഷ അടിയന്തിരമായി പരിഗണിച്ച് വീടിന് നമ്പറിട്ട രേഖ മന്ത്രി പി രാജീവ് മനുവിന് കൈമാറി.
- Log in to post comments