പഞ്ചായത്ത് വഴി കൈയേറി മതിൽ കെട്ടി; പ്രദേശവാസികൾക്ക് വഴി ഉറപ്പാക്കാൻ നിർദേശം
പറവൂർ കോട്ടുവള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ കോതകുളം കോന്നംപറമ്പ് റോഡിലെ സ്നോ വൈറ്റ് ലൈനിലെ പഞ്ചായത്ത് വഴി സ്വകാര്യ വ്യക്തി കൈയേറി മതിൽ കെട്ടിയ സംഭവത്തിൽ പ്രദേശവാസികൾക്ക് വഴി ഉറപ്പാക്കാൻ അദാലത്തിൽ നിർദേശം. 12 ലിങ്ക്സ് വഴി ഉറപ്പാക്കണമെന്ന കോടതി വിധി ഒരു മാസത്തിനകം നടപ്പാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും മന്ത്രി പി.രാജീവ് കരുതലും കൈത്താങ്ങും അദാലത്തിൽ ഉത്തരവിട്ടു.
വീതിയുള്ള റോഡ് കൈയേറി മതിൽ കെട്ടിയിരിക്കുന്നതിനാൽ പ്രദേശവാസികളായ ആറ് വീട്ടുകാർ വലിയ പ്രയാസം നേരിടുകയാണ്. ഷീല തോമസ്, കെ.ഐ. ആൽബെർട്ട് എന്നിവരാണ് പരാതിയുമായി അദാലത്തിലെത്തിയത്.
പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി പരിശോധിച്ച മന്ത്രി ആർ. ബിന്ദു സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കാൻ അദാലത്തിൽ ഉത്തരവിട്ടിരുന്നു. തുടർന്ന് സർവെയർമാർ സ്ഥലം അളന്നപ്പോൾ വഴി 12 ലിങ്ക്സിൽ കുറവാണെന്ന് കണ്ടെത്തി. ഇത് പരിഗണിച്ച മന്ത്രി പി. രാജീവാണ് ഒരു മാസത്തിനകം 12 ലിങ്ക്സ് വീതി ഉറപ്പാക്കിയുള്ള കോടതി വിധി നടപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
- Log in to post comments