Skip to main content

ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിയിലേക്ക് താല്‍പ്പര്യമുളള വ്യക്തികള്‍, ഗ്രൂപ്പുകള്‍, സഹകരണസംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ്  120 ലക്ഷം (1.20 കോടി) വരുന്ന പദ്ധതിയില്‍ 48 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ, ഫിഷ് ഫാമേഴ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സി ഉണ്ണ്യാല്‍ ഓഫീസിലോ, മത്സ്യഭവനുകളിലോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 10.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഫിഷ് ഫാമേഴ്‌സ് ഡെവലപ്പ്‌മെന്റ് ഏജന്‍സി, ഉണ്ണ്യാല്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളിലോ 0494 2666428  എന്ന നമ്പറിലോ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date