കർഷക തൊഴിലാളി ക്ഷേമനിധി: രജിസ്ട്രേഷൻ ക്യാമ്പ് നാല് മുതൽ
കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2024-25 വർഷത്തെ തുടർഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷനുമായി ക്ഷേമനിധി ഉദ്യോഗസ്ഥർ ജനുവരി നാല് മുതൽ 31 വരെ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ വില്ലേജുകളിൽ ക്യാമ്പ് ചെയ്യും. ക്യാമ്പിന്റെ തീയ്യതി, വില്ലേജ്, ക്യാമ്പ് സ്ഥലം എന്നീ ക്രമത്തിൽ: നാലിന് കോളാരി-മുനിസിപ്പൽ ഓഫീസ് മട്ടന്നൂർ, ഏഴിന് പായം-പായം ഗ്രാമപഞ്ചായത്ത് ഓഫീസ്, ഒമ്പതിന് ആറളം-ആറളം ഗ്രാമപഞ്ചായത്ത് ഓഫീസ്, 13ന് ശിവപുരം, തോലമ്പ്ര-മാലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 15ന് മുഴക്കുന്ന്-മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, 17ന് കണ്ണവം, മാനന്തേരി-ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്, 20ന് കൂത്തുപറമ്പ്, കോട്ടയം-കോട്ടയം ഗ്രാമപഞ്ചായത്ത് ഓഫീസ്, 22ന് മാങ്ങാട്ടിടം, കണ്ടംകുന്ന്-മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ്, 24ന് കോളയാട്, വേക്കളം-കോളയാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, 27ന് പാട്യം, മൊകേരി, ചെറുവാഞ്ചേരി-പാട്യം ഗ്രാമപഞ്ചായത്ത് ഓഫീസ്, 29ന് മണത്തണ, വെള്ളർവള്ളി-പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 31ന് കീഴല്ലൂർ-കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്. ഫോൺ-0497 2712549, 9497043320
- Log in to post comments