Post Category
ജില്ലാ മണ്ണ് പരിശോധനശാലയില്‍ ഒഴിവ്
ആലപ്പുഴ ജില്ലാ മണ്ണ് പരിശോധനശാലയിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
(അപഗ്രഥനത്തിന് സഹായിക്കുകയും ഡാറ്റാ അപ്ലോഡിംഗിനും) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത എസ്എസ്എല്‍സി യും ഡാറ്റാ എന്‍ട്രി പരിജ്ഞാനവും (പ്ലസ്ടു, ഡിസിഎ അഭിലഷണീയം). 18 നും 35നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ദിവസവേതനം 730 രൂപയും പരമാവധി പ്രതിമാസം 19,710/- രൂപയുമാണ് ശമ്പളം. പദ്ധതി തീരുന്നതുവരെയാണ് കാലാവധി. ജനുവരി ഒമ്പതിന് രാവിലെ 10.30ന് കളര്‍കോടുള്ള ആത്മ ഹാളില്‍ വച്ചാണ് ഇന്റര്‍വ്യൂ. താല്പര്യമുള്ളവര് അസ്സൽ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകുക. ഫോണ്‍: 9446026986.
date
- Log in to post comments