Post Category
മത്സ്യ സേവന കേന്ദ്രത്തിന് അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ ഭാഗമായി അംഗീകാരം ലഭിച്ച ഘടക പദ്ധതിയായ മത്സ്യ സേവന കേന്ദ്രത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. 25 ലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന ഈ പദ്ധതിയിൽ ഗുണഭോക്താവിന് 40 ശതമാനം സബ്സിഡി (10 ലക്ഷം രൂപ) അനുവദിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജനുവരി എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ബന്ധപ്പെട്ട മത്സ്യഭവന് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍: 0477 2251103.
date
- Log in to post comments