Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ അര്‍ബ്ബന്‍ എച്ച്.ഡബ്ല്യു.സി കളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള ഡി.ഫാം/ ബി.ഫാം ബിരുദം. പ്രായപരിധി 2024 ഡിസംബര്‍ 31 ന് 40 വയസ്സ് കവിയരുത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനന തിയ്യതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. സഹിതം) സമര്‍പ്പിക്കണം. അപേക്ഷ ജനുവരി 13 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങല്‍ക്കായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.

date