Skip to main content

കിക്മയിൽ എം.ബി.എ പ്രോഗ്രാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ(കിക്മ) എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ  ക്ഷണിച്ചു. www.kicma.ac.in വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.  അവസാന തീയതി ഫെബ്രുവരി 28. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്മാർക്കറ്റിംഗ്ഹ്യൂമൻ റിസോഴ്‌സ്ലോജിസ്റ്റിക്‌സ്സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പുംഎസ്.സി. / എസ്.റ്റി / ഒ.ഇ.സി / ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ  യൂണിവേഴ്‌സിറ്റി  നിബന്ധനകൾക്ക്   വിധേയമായി  ഫീസ് ആനുകൂല്യവും ലഭ്യമാണ്.

   അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ജനുവരിയിലെ സി-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600.

പി.എൻ.എക്സ്. 58/2025

date