Skip to main content

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

നെയ്യാറ്റിൻകര സബ്കോടതിയിൽ അഡീഷണൽ ​ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു, നിശ്ചിത യോ​ഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തിയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്മെന്റ് പകർപ്പുകൾ  എന്നിവ സഹിതം അപേക്ഷിക്കുക. വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്-തിരുവനന്തപുരം-695043 . അവസാന തിയതി ജനുവരി 15.

date