Skip to main content
k

ജില്ലാ വായനാ മത്സരം

ജില്ലാ ലൈബ്രറി കൗൺസിൽ യു പി സ്കൂൾ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിച്ച വായനാ മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഗവ. ടി.ടി.ഐയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ് ബാബു നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി കമ്മിറ്റി അംഗം എം.കെ രമേഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഡോ സുധ അഴീക്കോടൻ, ജില്ലാ വൈസ് പ്രസിഡൻറ് ടി. പ്രകാശൻ, ജില്ല എക്സി കമ്മിറ്റി അംഗങ്ങളായ പി.ജനാർദ്ദനൻ, മനോജ് കുമാർ പഴശ്ശി , എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ സ്വാഗതവും വൈ.വി സുകുമാരൻ നന്ദിയും പറഞ്ഞു.

 

date