Skip to main content

ഹജ്ജ് കമ്മിറ്റിയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ക്ലാർക്ക് ഒഴിവ്

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എല്‍.ഡി.ക്ലര്‍ക്ക്  പ്രതീക്ഷിത ഒഴിവില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ജീവനക്കാര്‍ ചട്ടപ്രകാരം അവരവരുടെ മാതൃ വകുപ്പില്‍ നിന്നും നിരാക്ഷേപ പത്രം സഹിതം അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷയില്‍ മൊബൈല്‍ നമ്പറും മെയില്‍ അഡ്രെസ്സും ഉണ്ടായിരിക്കണം.
തസ്തിക: ക്ലര്‍ക്ക്( എല്‍.ഡി.സി.), ശമ്പള സ്‌കെയില്‍ : 26500-60700 ഒഴിവ് (പ്രതീക്ഷിതം):1 .
അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാര്‍ അപേക്ഷിക്കേണ്ടതില്ല . അപേക്ഷകള്‍ അയക്കേണ്ട വിലാസം :ഡിസ്ട്രിക്ട് കളക്ടര്‍ & എക്‌സിക്യൂട്ടീവ് ഓഫീസര്‍ , കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൌസ് , കാലിക്കറ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം , കേരള, പിന്‍ ; 673647. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഫെബ്രുവരി 20.

date