Post Category
യൂക്കാലി മരലേലം
ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തിൽ മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കുന്നതിനായി ചിന്നക്കനാൽ വില്ലേജിലനുവദിച്ച ഭൂമിയിലെ യൂക്കാലിപ്പ്റ്റ്സ് ഇനത്തിലുള്ള 67 മരങ്ങൾ ലേലം ചെയ്യുന്നു. ജനുവരി 23 ന് രാവിലെ 11.30 മണിക്ക് ചിന്നക്കനാൽ വില്ലേജ് ഓഫീസ് അങ്കണത്തിലാണ് ലേലം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിന്നക്കനാൽ വില്ലേജ് ഓഫീസറുടെ അനുമതിയോടുകൂടി മരങ്ങൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ കൃത്യസമയത്തിന് മുമ്പ് ലേല സ്ഥലത്ത് ഹാജരാകണം. ഫോൺ 04868 232050.
date
- Log in to post comments