Post Category
ശില്പശാല നടത്തും
എം.എസ്.എം.ഇ. മേഖലയിലെ വിവിധ രജിസ്ട്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് അറിവു നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭക വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട്് ഫോർ എന്റർപ്രേണർഷിപ്പ് ഡവലപ്മെന്റ് ഒരുദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി ഒൻപതിന് കളമശ്ശേരിയിലെ കേരളാ ഇൻസ്റ്റിറ്റ്യൂട്ട്് ഫോർ എന്റർപ്രേണർഷിപ്പ് ഡവലപ്മെന്റ് കാമ്പസിൽ വച്ചാണ് ശിൽപശാല. താൽപര്യമുള്ളവർ http://kied.info/training-calender/ എന്ന് വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2532890,2550322,9188922800,9188922785.
date
- Log in to post comments